ഡല്‍ഹി: ലോകസഭ, ഡല്‍ഹി തെരഞ്ഞെടുപ്പുകളില്‍ മറ്റുള്ളവ സര്‍വ്വേകളെ അപേക്ഷിച്ച് യഥാര്‍ത്ഥ വിജയികളെ പ്രവചിച്ച ടുഡേ ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വ്വേഫലം ബീഹാറില്‍ എന്‍ഡിഎ അനുകൂലം. ബീഹാറില്‍ ബിജെപി സഖ്യം വന്‍ വിജയം നേടുമെന്നാണ് ചാണക്യയുടെ കണ്ടെത്തല്‍.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 155 സീറ്റുകള്‍ നേടി വന്‍ വിജയം നേടുമെന്ന് ടുഡേ ചാണക്യ സര്‍വ്വേ പറയുന്നു. ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് മഹാസഖ്യം 83 സീറ്റുകളിലൊതുങ്ങുമെന്നാണ് ചാണക്യയുടെ സര്‍വ്വേ കണ്ടെത്തുന്നു.
ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വ്യക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ച ഏക എക്‌സിറ്റ് പോള്‍ ഫലമായിരുന്നു ചാണക്യയുടേത്. മറ്റെല്ലാം സര്‍വ്വേകളെയും നിഷേധിച്ച ചാണക്യയുടെ സര്‍വ്വേ ഫലം ലോകസഭ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നിരീക്ഷികര്‍ തള്ളികളഞ്ഞിരുന്നു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ വലിയ വിജയം നേടുമെന്ന ടുഡേ ചാണക്യയുടെ സര്‍വ്വേയും യഥാര്‍ത്ഥ്യമായിരുന്നു. മറ്റ് സര്‍വ്വേകള്‍ ഡല്‍ഹിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് വിലയിരുത്തിയതിനിടെയായിരുന്നു ചാണക്യ സര്‍വ്വേ എഎപി വിജയം പ്രവചിച്ചത്.
ബീഹാറില്‍ ഇന്ത്യ ടുഡേ ഒഴികെ പുറത്ത് വന്ന നാല് സര്‍വ്വേകളും ബിജെപി സഖ്യത്തിന് എതിരാണ്. ഇഞ്ചോടിഞ്ച് പോരാട്ടം എല്ലാ സര്‍വ്വേകളും മുന്നോട്ട് വെക്കുന്നതും, ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ് ബിജെപി മാറുമെന്നും മിക്ക സര്‍വ്വേകളും പ്രവചിക്കുന്നു.
Discussion about this post