കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ കോട്ടയം നസീർ ആശുപത്രി വിട്ടു. ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും സിനിമയിൽ സജീവമാവുകയാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു.
ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി അറിയിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷം ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു.കഴിഞ്ഞാഴ്ചയായിരുന്നു നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
‘ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി” കോട്ടയം നസീർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.












