കൊല്ലം:ചലച്ചിത്ര നിർമ്മാതാവ് എം പി വിൻസെന്റ് അന്തരിച്ചു. 2016ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘മാൻഹോൾ‘ സിനിമയുടെ നിർമ്മാതാവാണ്. 81 വയസ്സായിരുന്നു.
രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസെന്റ് മകളാണ്. ജോസ് വിൻസെന്റ്, ആൽവി വിൻസെന്റ് എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ അൽഫോൺസാമ്മ.
സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കൊല്ലം ഭാരത രാജ്ഞി പള്ളിയിൽ നടക്കും.
എം പി വിൻസെന്റിന്റെ നിർമ്മാണത്തിൽ മകൾ വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോൾ, ശുചീകരണ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ പ്രമേയം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post