Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൊങ്കാല ദേവിക്ക് നേദിച്ചു; ആത്മസംതൃപ്തിയോടെ ഭക്തർ മടങ്ങുന്നു

നഗരത്തിൽ വൻ ഭക്തജനത്തിരക്ക്

by Brave India Desk
Mar 7, 2023, 03:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ദേവീസന്നിധിയിൽ പൊങ്കാല അർപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചതിന്റെ പുണ്യവുമായി ആറ്റുകാൽ അമ്മയുടെ ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു. ഉച്ചയ്ക്ക് ശേഷം 2.30ന് പണ്ടാര അടുപ്പിലെ പൊങ്കാല ദേവിക്ക് നിവേദിച്ചതോടെ, നഗരമെങ്ങും സജ്ജരായിരുന്ന പൂജാരിമാർ ഭക്തരുടെ അടുപ്പുകളിൽ തീർത്ഥം തളിച്ചു. ഇതോടെ ദേവിക്ക് സമർപ്പിക്കപ്പെട്ട പ്രസാദത്തിന്റെ പുണ്യവുമായാണ് സ്ത്രീകളുടെ ശബരിമലയിൽ നിന്നുള്ള ഭക്തരുടെ മടക്കം.

രാവിലെ 10.30 ഓടെയാണ് ക്ഷത്രത്തിനുള്ളിലെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം പണ്ടാര അടുപ്പിൽ തീ പകർന്നത്. തിരുമേനി കെക്കേടത്ത് പരമേശ്വർ വാസുദേവൻ ഭട്ടതിരിപ്പാടാണ് മേൽ ശാന്തിയ്ക്ക് ദീപം കൈമാറിയത്. ഈ ദീപം മേൽ ശാന്തി സഹ മേൽശാന്തിമാർക്ക് കൈമാറി. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാരയടുപ്പിലുമാണ് സഹമേൽശാന്തിമാർ തീ പകർന്നത്. ഇതിന് പിന്നാലെ സ്ത്രീകൾ പൊങ്കാല അടുപ്പുകളിൽ തീ പകർന്നു.

Stories you may like

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും ഭക്തർ വീടുകളിലാണ് പൊങ്കാല അർപ്പിച്ചിരുന്നത്. അതിനാൽ അഭൂതപൂർവമായ ഭക്തജനത്തിരക്കിനാണ് ഇത്തവണ തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. ഇതര ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള ഭക്തർ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു.

പൊങ്കാലയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം രാത്രി 8.00 വരെ ഭാഗികമായി തുടരും. നിവേദ്യമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ഭക്തർ വീടുകളിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തിൽ നഗരത്തിന്റെ മിക്കയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

Tags: Attukal Ponkala 2023
Share20TweetSendShare

Latest stories from this section

പ്രിയദർശിനി’ സൗജന്യ യാത്ര വരുത്തിയ ആഘാതം മറികടക്കാൻ പുതിയ വഴി; പ്രൈവറ്റ് ബസുകൾക്ക് പരസ്യ വരുമാനം കണ്ടെത്താൻ സർക്കാർ പച്ചക്കൊടി

പ്രിയദർശിനി’ സൗജന്യ യാത്ര വരുത്തിയ ആഘാതം മറികടക്കാൻ പുതിയ വഴി; പ്രൈവറ്റ് ബസുകൾക്ക് പരസ്യ വരുമാനം കണ്ടെത്താൻ സർക്കാർ പച്ചക്കൊടി

കുടുംബ തർക്കം തകർത്ത ഐസ്‌ക്രീം ബ്രാൻഡ്!Meriiboy-ക്ക് യഥാർത്ഥത്തിൽ എന്ത് പറ്റി?

കുടുംബ തർക്കം തകർത്ത ഐസ്‌ക്രീം ബ്രാൻഡ്!Meriiboy-ക്ക് യഥാർത്ഥത്തിൽ എന്ത് പറ്റി?

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

“എന്താടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയോ?”; എസ്എസ്എൽസി വിജയികളെ വേദിയിൽ വിളിച്ച് വരുത്തി പരസ്യമായി അപമാനിച്ച് കെ.ടി ജലീൽ,

ഗിന്നസ് റെക്കോർഡിനായി ആറുവയസുകാരിയെക്കൊണ്ട് തിരക്കേറിയ റോഡിൽ കാറോടിപ്പിച്ചു; പൊലീസുകാരനായ മുത്തശ്ശന് എട്ടിന്റെ പണി!

ഗിന്നസ് റെക്കോർഡിനായി ആറുവയസുകാരിയെക്കൊണ്ട് തിരക്കേറിയ റോഡിൽ കാറോടിപ്പിച്ചു; പൊലീസുകാരനായ മുത്തശ്ശന് എട്ടിന്റെ പണി!

Discussion about this post

Latest News

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന നിശ്ശബ്ദ ദുരിതങ്ങൾ; തുറന്നുപറച്ചിലുകളുമായി പുതിയ റിയാലിറ്റി പരമ്പര

ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന നിശ്ശബ്ദ ദുരിതങ്ങൾ; തുറന്നുപറച്ചിലുകളുമായി പുതിയ റിയാലിറ്റി പരമ്പര

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies