Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

“എന്താടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയോ?”; എസ്എസ്എൽസി വിജയികളെ വേദിയിൽ വിളിച്ച് വരുത്തി പരസ്യമായി അപമാനിച്ച് കെ.ടി ജലീൽ,

by Brave India Desk
Jul 13, 2026, 02:18 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട് മണ്ണാർക്കാട് നഗരസഭയുടെ വിജയോത്സവ വേദിയിൽ നാടകീയ രംഗങ്ങൾ. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ്, മുഖ്യാതിഥിയായെത്തിയ മുൻ മന്ത്രി കെ.ടി ജലീൽ എംഎൽഎ കുട്ടികളെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ചെന്ന പരാതി ഉയർന്നിരിക്കുന്നത്. മികച്ച വിജയം സ്വന്തമാക്കി സർട്ടിഫിക്കറ്റും ഉപഹാരവും വാങ്ങാൻ അഭിമാനത്തോടെ സ്റ്റേജിലേക്ക് കയറിയ കുട്ടികളോട് വേദിയിൽ വെച്ച് സ്വന്തം വിലാസം എഴുതാൻ ആവശ്യപ്പെടുകയും, അക്ഷരത്തെറ്റുകൾ വരുത്തിയ കുട്ടികളെ മൈക്കിലൂടെ പരസ്യമായി ശാസിക്കുകയുമായിരുന്നു.

Stories you may like

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത വിജയോത്സവം ഉദ്ഘാടനം ചെയ്യവേയാണ് വിവാദ സംഭവം ഉണ്ടായത്. വേദിയിലേക്ക് വന്ന വിദ്യാർത്ഥികളെ വിളിച്ച് വരുത്തി ജലീൽ പേപ്പറും പേനയും നൽകി എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. കൂട്ടത്തിൽ ചില കുട്ടികൾക്ക് അക്ഷരത്തെറ്റുകൾ സംഭവിച്ചതോടെ “തനിക്ക് സ്വന്തം അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ” എന്ന രീതിയിൽ കടുത്ത ഭാഷയിൽ എംഎൽഎ സംസാരിക്കുകയായിരുന്നു. കഠിനാധ്വാനം ചെയ്ത് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങി രക്ഷിതാക്കളോടൊപ്പം സന്തോഷത്തോടെ അനുമോദനം ഏറ്റുവാങ്ങാനെത്തിയ കുട്ടികളെയും അവരുടെ കുടുംബത്തെയും വൻ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് അപമാനിച്ച നടപടിക്കെതിരെ ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ നിന്നും കടുത്ത പ്രതിഷേധമാണുയർന്നത്.

പഠന നിലവാരത്തെക്കുറിച്ച് പൊതുവേദിയിൽ വെച്ച് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ജലീലിന്റെ രീതി തികച്ചും തെറ്റായപ്പോയി എന്നാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്ന വിമർശനം. കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലാണ് ജനപ്രതിനിധി പെരുമാറിയതെന്നും, തെറ്റുകൾ തിരുത്തേണ്ടത് ഇങ്ങനെയല്ലെന്നും ചൂണ്ടിക്കാട്ടി അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ട വേദിയിൽ വെച്ച് അവരെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയ മുൻ മന്ത്രിക്കെതിരെ രാഷ്ട്രീയ വത്യാസമന്യേ വലിയ രീതിയിലുള്ള ജനരോഷമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.

Tags: KT JALEE
Share
Tweet
Send
Share

Latest stories from this section

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

Latest News

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies