ദാബു: ഫുട്ബോൾ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞു വീണ് യുവതാരത്തിന് ദാരുണാന്ത്യം. ഐവറി കോസ്റ്റ് താരം മൗസ്തഫ സില്ലയാണ് മരിച്ചത്. 21 വയസായിരുന്നു.
എസ് ഒ എൽ എഫ്സിക്കെതിരായ പ്രാദേശിക ലീഗ് മത്സരത്തിൽ ആർ സി അബിദ്ജാന് വേണ്ടി കളിക്കവെയാണ് മൗസ്തഫ കുഴഞ്ഞു വീണത്. പന്തുമായി സഹതാരങ്ങൾ മുന്നേറവെ പ്രതിരോധ നിര താരമായ മൗസ്തഫ പെട്ടെന്ന് ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മത്സരം നിർത്തി വെപ്പിച്ച് ഇദ്ദേഹത്തിനെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മാർഗമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൗസ്തഫയുടെ മരണത്തിൽ ടീം മാനേജ്മെന്റ് അനുശോചനം രേഖപ്പെടുത്തി. ഐവറി കോസ്റ്റ് ദേശീയ ടീമും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.
Discussion about this post