കൊച്ചി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് ജി വാര്യർ. പരാജിതന്റെ ഭാഷയുമായി ലോകം മുഴുവൻ കറങ്ങി നടക്കുന്ന രാഹുൽ തനിക്ക് രാജ്യത്തെ നയിക്കാനുള്ള യോഗ്യത ഇല്ലെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങളെ അഭിമുഖീകരിച്ച് അവരിൽ മതിപ്പുണ്ടാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
ആർഎസ്എസ്സിനെയും ബിജെപിയെയും ഒക്കെ പരാജയപ്പെടുത്താൻ ഇന്ത്യയിൽ വ്യവസ്ഥാപിതമായ ജനാധിപത്യ അവസരങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് പൊതു തിരഞ്ഞെടുപ്പുകളിൽ ജനം അദ്ദേഹത്തിന്റെ പാർട്ടിയെ നിരാകരിച്ചത് അതിന് മുമ്പ് പത്ത് വർഷം ലഭിച്ച അവസരത്തിൽ നാട് കൊള്ളയടിക്കുന്ന അഴിമതി നടത്തിയതിനും രാജ്യത്തിന്റെ അഭിമാനം തകർക്കുന്ന രീതിയിൽ ദേശസുരക്ഷയുടെ കാര്യത്തിൽ വിട്ടു വീഴ്ചകൾ ചെയ്തതിനുമാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
നിരാശ ബാധിച്ച രാഹുൽ ഗാന്ധി സ്വന്തം രാജ്യത്തെ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അന്യരാജ്യത്ത് പോയി അപഹസിച്ചുകൊണ്ടിരിക്കുകയാണ് . ഇന്ത്യക്കാരന്റെ തെരഞ്ഞെടുക്കാനുള്ള ബുദ്ധിശേഷിയെ വരെ അദ്ദേഹം അംഗീകരിക്കുന്നില്ല തന്റെ കുടുംബത്തെ നിരാകരിക്കുന്ന ജനവിധിയെ രാഹുൽ മാനിക്കുന്നില്ല. ഒരു നല്ല പ്രതിപക്ഷമാകാൻ പോലും ശ്രമിക്കാതെ പരാജിതന്റെ ഭാഷയുമായി ലോകം മുഴുവൻ കറങ്ങി നടക്കുന്ന രാഹുൽ തനിക്ക് രാജ്യത്തെ നയിക്കാനുള്ള യോഗ്യത ഇല്ലെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
Discussion about this post