സാമ്പത്തിക പരിഷ്ക്കരണം സ്പ്രിന്റെ ഇനമല്ല, മാരത്തോണ്‍ ഓട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 17 മാസം മുന്‍പ് ഭരണം ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ സാമ്പത്തിക സൂചിക ഏറെ മുന്നോട്ട് പോയെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ധനകാര്യ വിദഗ്ധരുടെ യോഗത്തില്‍ സംസാരി്കുകയായിരുന്നു മോദി.ജിഡിപി വളര്‍ച്ച നിരക്ക് വര്‍ദ്ധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായി, സാമ്പത്തിക രംഗം വളര്‍ച്ചയുടെ വഴിയിലാണ്. മോദി പറഞ്ഞു.
വിശ്വസിച്ചാലും ഇല്ലെങ്കിലും ജന്‍ ധന് യോജനയുടെ ബാങ്ക് അക്കൗണ്ടില്‍ 26000 കോടി രൂപയുടെ ബാലന്‍സ് ഉണ്ടെന്ന് മോദി അറിയിച്ചു. സാമൂഹ്യസുരക്ഷയ്ക്ക് ഈ പദ്ധതി ഏറെ ഉപകരിക്കും. കഴിഞ്ഞ 17 മാസത്തിനിടെ 190 ദശലക്ഷം പേരെ ബാങ്കിംഗ് ഇടപാടിലേക്ക് കൊണ്ട് വരാന്‍ സാധിച്ചു. പൊതുവായ അക്കൗണ്ട് നമ്പര്‍ സംവിധാനം നടപ്പാക്കിയത് ഏറെ ഗുണം ചെയ്തു. ജോലി മാറുമ്പോഴും ഒരേ അക്കൗണ്ട് സംവിധാനം നിലനിര്‍ത്താന്‍ ഇതോടെ കഴിയുമെന്നും മോദി പറഞ്ഞു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആര്‍ബിഐ ഗവര്‍ണര്‍ രഘുരാം രാജന്, സഹമന്ത്രി ജയന്ത് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post