ജയ്പൂർ : പുൽവാമയിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർ നടത്തുന്ന പ്രതിഷേധം പത്ത് ദിനം പിന്നിടുന്നു . രാജസ്ഥാൻ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് , സൈനിക ക്ഷേമ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ്, വ്യവസായ മന്ത്രി ശകുന്തള റാവത്ത് എന്നിവർ സമരക്കാരെ സന്ദർശിച്ചെങ്കിലും പ്രതിഷേധം നിർത്താൻ ഇവർ തയ്യാറായിട്ടില്ല . മുൻ രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റിന്റെ ജയ്പൂരിലെ വീടിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്
2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ വിധവകൾക്ക് ജോലിയും നഷ്ടപരിഹാരവും കൂടാതെ, രക്തസാക്ഷികളുടെ പ്രതിമകൾ നിർമ്മിക്കുകയും ഗ്രാമങ്ങൾക്ക് അവരുടെ പേരുകൾ നൽകുകയും ചെയ്യാമെന്നും സർക്കാർ വാഗ്ദാനം നൽകിയിരുന്നു . എന്നാൽ ഇതൊന്നും പിന്നീട് നിറവേറ്റാൻ സർക്കാർ തയ്യാറായിട്ടില്ല . തുടർന്നാണ് സൈനികരുടെ കുടുംബാംഗങ്ങൾ സമരം തുടങ്ങിയത് .
ഗാന്ധി കുടുംബത്തിൽ നിന്ന് ആരെങ്കിലും വന്ന് തങ്ങളെ കാണുകയും തങ്ങൾ പറയുന്നത് കേൾക്കുകയും ചെയ്താൽ മാത്രമേ രാജസ്ഥാൻ സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയുള്ളൂവെന്ന് പുൽവാമയിലെ രക്തസാക്ഷികളുടെ വിധവകൾ പറയുന്നു. ഗാന്ധി കുടുംബത്തിലെ ഒരു നേതാവിനെ പരിചയപ്പെടുത്താമെന്ന് സച്ചിൻ പൈലറ്റ് ഉറപ്പുനൽകിയിരുന്നെന്നും എന്നാൽ പിന്നീട് അദ്ദേഹം ഈ വാഗ്ദാനം പാലിച്ചില്ലെന്നും സമരക്കാർ പറയുന്നു. അതേസമയം കോൺഗ്രസ് സർക്കാർ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നാണ് മന്ത്രി ശകുന്തള റാവത്ത് പറയുന്നത്









Discussion about this post