അമരാവതി: ഹോളി ആഘോഷിച്ച ഹിന്ദു യുവാവിന് നേരെ ആക്രമണം. തെലങ്കാനയിലെ മേഡക് ജില്ലയിലെ റെഗോഡ മണ്ഡലിലെ മാർപള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ജയ്യ എന്ന യുവാവിന് നേരെയാണ് മതമൗലികവാദി ആക്രമണം അഴിച്ച് വിട്ടത്. മുഹമ്മദ് ഷബീർ എന്നയാൾ അഞ്ജയ്യുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി നിറങ്ങൾ പൂശാൻ ശ്രമിച്ചതാണ് ഷബീറിനെ പ്രകോപിപ്പിച്ചത്. നിറങ്ങൾ ഉപയോഗിച്ചാൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഷബീർ ഭീഷണിപ്പെടുത്തിയെങ്കിലും അഞ്ജയ്യ ഹോളി ആഘോഷിച്ചു.
ഇരുവരും സുഹൃത്തുക്കളായത് കൊണ്ട് ഷബീർ തമാശ പറയുകയാണെന്നാണ് അഞ്ജയ്യ കരുതിയത്. എന്നാൽ ഹോളി ആഘോഷത്തിന് ശേഷം തിരിച്ചെത്തിയ മുഹമ്മദ് ഷബീർ, പെട്രോളുമായി എത്തി അഞ്ജയ്യയെ ആക്രമിക്കുകയായിരുന്നു.
Discussion about this post