പ്രമുഖ സര്‍ക്കാരിതര സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കി. തമിഴ്‌നാട് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിന്റേതാണ് നടപടി. ബുധനാഴ്ചയാണ് അംഗീകാരം റദ്ദാക്കിയതെങ്കിലും ഇന്നാണ് ഗ്രീന്‍പീസ് അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തമിഴ്‌നാട് രജിസ്ട്രാറിന്റെ നടപടി. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്ന് ഗ്രീന്‍പീസിനെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ വിലക്കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗ്രീന്‍പീസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
Discussion about this post