പാറ്റ്ന: ബീഹാറില്‍ ആര്‍ജെഡി-ജെഡിയു സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു.
243 അം നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മഹാസഖ്യം അധികാരത്തിലെത്തിയത്.തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ബിജെപി പിന്നീട് ബഹുദൂരം മുന്നോട്ട് പോയി. എന്നാല്‍ പിന്നീട് മഹാസഖ്യം മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു.
ഗ്രാമീണ മേഖലകളില്‍ മഹാസഖ്യത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ നഗരമേഖലകളില്‍ ബിജെപി നേട്ടം കൈവരിച്ചു.
ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനങ്ങള്‍ ആരംഭിച്ചെങ്കിലും മഹാസഖ്യം മുന്നിലെത്തിയതോടെ നിര്‍ത്തിവച്ചു. അതേസമയം ജെഡിയും ആര്‍ജെഡി പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ആഘോഷം ആരംഭിച്ചു.
അഞ്ച് ഘട്ടങ്ങളായി നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ മഹാസഖ്യമാണ് മത്സരിച്ചത്.
243ല്‍ 101 വീതം സീറ്റുകളില്‍ നിതീഷും ലാലുവും 41 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ജനവിധി തേടിയത്. എന്‍ഡിഎ സഖ്യത്തില്‍ 160 സീറ്റുകളില്‍ ബിജെപിയും രാംവിലാസ് പാസ്വാന്റെ എല്‍ജെപി 40 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാഷ്ട്രീയ ലോക്സമസ്ത പാര്‍ട്ടി 20 സീറ്റുകളിലും ജിതന്‍ റാം മാഞ്ജിയുടെ എച്ച്എഎം പാര്‍ട്ടി 20 സീറ്റിലും എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ചിരുന്നു.
243 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ എക്സിറ്റ് പോള്‍ഫലങ്ങള്‍ നാലെണ്ണം മഹാസഖ്യത്തിനും മൂന്നെണ്ണം എന്‍.ഡി.എ സഖ്യത്തിനും ഭൂരിപക്ഷം പ്രവചിച്ചിരുന്നു.
ബിജെപി സഖ്യം-61
ജെഡിയു-ആര്‍ജെഡി സഖ്യം-176
മറ്റുള്ളവര്‍ -06
Discussion about this post