കോഴിക്കോട് : കോഴിക്കോട് പോക്‌സോ കേസിൽ യുവതി അറസ്റ്റിൽ. രണ്ട് മാസത്തിന് ശേഷം വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴാണ് എലത്തൂർ ചെറുകുളം ജസ്‌ന (22) യെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി.
ഡിസംബർ 29 നാണ് ജസ്‌ന പീഡിപ്പിച്ചുവെന്ന് 15 കാരി പോലീസിനോട് പരാതിപ്പെടുന്നത്. തുടർന്ന് പോലീസ് അന്വേഷിച്ചെങ്കിലും ഇവർ വിദേശത്തായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇവർ നാട്ടിലെത്തിയ വിവരം പോലീസിന് ലഭിച്ചത്.
ജസ്‌നയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി 14 റിമാൻഡ് ചെയ്തു.












