ന്യൂഡൽഹി : ഉറുദു ഭാഷ പാകിസ്താന്റെയോ ഈജിപ്തിന്റെയോ അല്ല, അത് ഹിന്ദുസ്ഥാന്റെ ഭാഷയാണെന്ന് ജാവേദ് അക്തർ. ‘ഷയറാന-സർതാജ്’ എന്ന ഉറുദു കവിതാ ആൽബത്തിന്റെ പ്രകാശന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉർദു ഭാഷ ഹിന്ദുസ്ഥാനിലല്ലാതെ മറ്റെവിടെയും സംസാരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് പാകിസ്താന്റെ ഭാഷയാണെന്ന മിഥ്യാധാരണയാണ് പൊളിച്ചടുക്കിയത്.
ഉറുദു മറ്റൊരു സ്ഥലത്തുനിന്നും വന്നതല്ല. അത് നമ്മുടെ സ്വന്തം ഭാഷയാണ്. അത് ഹിന്ദുസ്ഥാന് പുറത്ത് സംസാരിച്ചിരുന്നില്ല. ഹിന്ദുസ്ഥാനിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷമാണ് പാകിസ്താൻ എന്ന രാജ്യം നിലവിൽ വന്നത്. നേരത്തെ ഇത് ഹിന്ദുസ്ഥാനിൽ മാത്രമാണ് സംസാരിച്ചിരുന്നത്. നിലവിൽ ഉർദു പാകിസ്താന്റെ ദേശീയ ഭാഷയാണെങ്കിലും, ഇത് ഹിന്ദുസ്ഥാനിലാണ് രൂപീകരിക്കപ്പെട്ടതെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഉറുദുവിന് പഞ്ചാബ് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഇത് ഇന്ത്യയുടെ ഭാഷയാണ്! എന്നാൽ എന്തുകൊണ്ടാണ് നിങ്ങൾ ഈ ഭാഷ ഉപേക്ഷിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. വിഭജനം കാരണമോ, അതോ പാകിസ്താനാണോ കാരണമോ ? ഉറുദുവിന് കൂടുതൽ ശ്രദ്ധ നൽകണം. നേരത്തെ ഇത് ഹിന്ദുസ്ഥാന്റേത് മാത്രമായിരുന്നു.
ഇപ്പോൾ പാകിസ്താൻ പറയുന്നത് കശ്മീർ അവരുടേതാണെന്നാണ്. അത് നിങ്ങൾ വിശ്വസിക്കുമോ എന്ന് ജാവേദ് അക്തർ ചോദിച്ചു. ഇല്ല എന്നാണ് വിശ്വസിക്കുന്നത്. അതുപോലെ തന്നെ ഉറുദു ഒരു ഹിന്ദുസ്ഥാൻ ഭാഷയാണ്. അത് അങ്ങനെ തന്നെ നിലനിൽക്കണം.
ഇന്നത്തെ യുവാക്കൾ ഉറുദുവും ഹിന്ദിയും സംസാരിക്കുന്നത് കുറവാണ്. അവരുടെ ശ്രദ്ധ ഇംഗ്ലീഷിലാണ്. നമ്മൾ ഹിന്ദിയിൽ സംസാരിക്കണം, കാരണം അത് നമ്മുടെ ദേശീയ ഭാഷയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാഷ മതങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാഷ മതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നെങ്കിൽ, യൂറോപ്പിന് മുഴുവൻ ഒരു ഭാഷയുണ്ടാകമായിരുന്നു എന്നും അദ്ദേഹം വിശദീരിച്ചു.
Discussion about this post