തിരുവനന്തപുരം: അഴിമതി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് എല്‍.ഡി.എഫിന്റെ വിജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയം അംഗീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാറിന്റെ വിലയിരുത്തലാവും ഈ തെരഞ്ഞെടുപ്പെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജി വെയ്ക്കണം. യു.ഡി.എഫിന്റെ രാഷ്ട്രീയ അടിത്തറ തകരുന്നു എന്നതിന് മികച്ച ഉദാഹരണമാണിത്. കൊച്ചി കോര്‍പ്പറേഷനില്‍ ജയിച്ചത് മാത്രമാണ് യു.ഡി.എഫിനുള്ള ഏക ആശ്വാസം- അദ്ദേഹം പറഞ്ഞു.
Discussion about this post