തിരുവനന്തപുരം: യു.ഡി.എഫിന് ഏറ്റ തിരിച്ചടിക്ക് തൊലിപ്പുറത്തെ ചികിത്സ മാത്രം പോരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നേതൃത്വമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ചെന്നിത്തല പ്രതികരിച്ചു. അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫിനുണ്ടായ പരാജയം വളരെ കനത്തതാണെന്നും അത് പാര്‍ട്ടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഭരണരംഗത്തെ പ്രശ്‌നങ്ങളും പാളിച്ചകളും പാര്‍ട്ടി പരിശോധിക്കും-അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ പരാജയം അംഗീകരിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാജയം പാര്‍ട്ടി സമഗ്രമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം യു.ഡി.എഫിന്റെ ജനകീയടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ പോലുള്ള സ്ഥലങ്ങളില്‍ യൂ.ഡി.എഫിന് കനത്ത പരാജയം സംഭവിച്ചിട്ടുണ്ട്. ഇവിടെ ബി.ജെ.പി നേടിയത് താല്‍ക്കാലിക വിജയം മാത്രമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഫലം പ്രതിഫലിക്കുമെന്ന് കരുതുന്നില്ല-അദ്ദേഹം പറഞ്ഞു.
Discussion about this post