കൊല്ലം: സി.പി.ഐ സംഘടനാ നേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്തു. കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാറിന്റെ ലൈസൻസിലുള്ള കടയാണ് സസ്പെൻഡ് ചെയ്തത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ കടയാണ് സസ്പെൻഡ് ചെയ്തത്. കടയിൽ ഇരുപത്തിയൊന്ന് ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയത്. ഇന്നലെ പരിശോധിച്ചപ്പോൾ പതിനഞ്ച് ക്വിന്റൽ അരിയുടെയും ഇന്ന് നടത്തിയ പരിശോധനയിൽ ആറ് ക്വിന്റലും കുറവ് ഉണ്ടെന്ന് കണ്ടെത്തി. താലൂക്ക് സപ്ലൈസ് ഓഫീസർ സുജ.ടിയുടെ നേതൃത്വത്തിലായിരുന്നു നടപടി.
കുറേ നാളുകളായി പ്രിയൻകുമാറിന്റെ റേഷൻകടയിൽ ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. പരാതി ശക്തമായതോടെ ഭക്ഷ്യകമ്മീഷൻ പരിശോധന നടത്തുകയായിരുന്നു. നേരത്തെ പരിശോധന നടത്തിയപ്പോൾ പ്രിയൻകുമാർ സഹകരിച്ചില്ലെന്നും പരാതിയുണ്ട്. സംസ്ഥാന ഭക്ഷ്യകമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post