ഡെറാഡൂൺ : സർക്കാരിന്റെ വനഭൂമി കയ്യേറിക്കൊണ്ട് നടത്തിയ അനധികൃത നിർമ്മിതികൾ പൊളിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വനം കയ്യേറി നിർമ്മിച്ച 26 മസറുകളാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. കൈയ്യേറ്റം ചെയ്ത വനഭൂമി തിരിച്ചുപിടിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.
സർക്കാരിന്റെ വനഭൂമിയിൽ അനധികൃതമായി നിർമിച്ച 26 മസാറുകൾ സർക്കാർ അധികൃതർ പൊളിച്ചു നീക്കിയെന്നാണ് റിപ്പോർട്ടുകൾ. കൽസി ഫോറസ്റ്റ് ഡിവിഷനിൽ 7 ും ലാഡ്പൂരിൽ 6 ും റായ്പൂർ വനമേഖലയിൽ 5 ും മസാറുകൾ തകർത്തതായി സംസ്ഥാന വനം വകുപ്പ് വികസനം സ്ഥിരീകരിച്ചു. സർക്കാർ ഭൂമിയിൽ മതപരമായ ആവശ്യങ്ങൾക്ക് വേണ്ടി 1400 ഓളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചിട്ടുണ്ടെന്നും സർവ്വേയിൽ കണ്ടെത്തി.
Uttarakhand government's bulldozer on illegal Mazars, 26 Mazars demolished in a single night.
Some Mazars were built in the reserve forest at such places, where the movement of common people and any kind of construction was not allowed.#LandJihad pic.twitter.com/ss9Dpy86dR
— The Sanatan Uday (@TheSanatanUday) March 13, 2023
ബറേൽവി മുസ്ലീം സമുദായത്തിലെ ചിലർ സർക്കാർ ഭൂമി കയ്യേറുകയും വനപ്രദേശങ്ങളിൽ മനഃപൂർവ്വം മസറുകൾ നിർമ്മിക്കുകയും ഒടുവിൽ അത് തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മസറുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവയുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ മുഖ്യമന്ത്രി ഉന്നത സർക്കാർ ജീവനക്കാർക്ക് പ്രത്യേക നിർദേശം നൽകിയിരുന്നു. തുടർന്ന് ഡെറാഡൂണിൽ മാത്രം നിയമവിരുദ്ധമായ നിർമ്മിച്ച 17 മസാറുകളിൽ 15 എണ്ണവും നശിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post