എറണാകുളം ജില്ലയില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി-20 ക്ലബ് നേടിയ വിജയം ജനാധിപത്യത്തിനേറ്റ ആഘാതമെന്ന് വിലയിരുത്തല്‍ യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ആകെയുള്ള പത്ത് സീറ്റില്‍ എട്ടും നേടിയാണ് ട്വന്റി-20 ക്ലബ് വിജയം നേടിയത്. എന്നാല്‍ അവിടെ പ്രവര്ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത തെരഞ്ഞെടുപ്പ് കൂട്ടായ്മയാണ് ട്വന്റി-20 ക്ലബ് എന്നാണ് വിമര്‍ശനം.
പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ സംരംഭം ഉണ്ടാക്കിയ പേരില്‍ ജനകീയ കൂട്ടായ്മ നേടിയ വിജയം ജനാധിപത്യത്തിന് ഗുണകരമാവില്ല എന്ന വിമര്‍ശനം തുടക്കത്തിലെ ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ ഏജന്‍സികളെക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയും മറ്റും ജനങ്ങളെ സ്വാധീനിച്ച് അത് വോട്ടാക്കി മാറ്റി എന്നാണ് ഉയരുന്ന ആരോപണം.
കമ്പനിയുടെ സാമൂഹ്.സേവന പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് ഇതെല്ലാം വിലയിരുത്തിയിരുന്നെങ്കിലും, ചില ഹിഡണ്‍ അജണ്ടകള്‍ ഇത്തരം നീക്കങ്ങള്‍ പിന്നിലുണ്ടെന്ന് വ്യക്തമായതായി ചിലര്‍ പറയുന്നു.
. കിഴക്കമ്പലം പഞ്ചായത്ത് ഭരണത്തിന്റെ റിമോട്ട് കണ്‍സ്ട്രാള്‍ ഇനി കമ്പനിയുടെ പക്കല്‍ ആയിരിക്കില്ല? എന്ന സംശയമാണ് ഇവര്‍ക്കുള്ളത്.
ഇത്തരം കൂട്ടായ്മകള്‍ നാടുഭരിക്കാന്‍ തുടങ്ങിയാല്‍ കമ്പനികള്‍ക്ക് പരിസ്ഥിതി, തൊഴില്‍ നിയമങ്ങളെയൊക്കെ എങ്ങനെ സ്വാധീനിക്കാനാകുമെന്നും ആശങ്കകളുണ്ട്. ഇത്തരം മുന്നേറ്റങ്ങളെ ചില മാധ്യമങ്ങളും വലിയ സംഭവമാക്കി ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഗുരുതരമായ വെല്ലുവിളിയാണ് ഇത്തരം തെരഞ്ഞെടുപ്പ് മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് വിമര്‍ശനം.
യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്താണ് ഇത്തവണ കമ്പനി സ്‌പോണ്‍സര്‍ ചെയ്തതെന്ന് പറയപ്പെടുന്ന ട്വന്റി-20 ക്ലബ് പിടിച്ചെടുത്തത്. പരമാര്‍ശവിധേയമായ കമ്പനിയുമായി യുഡിഎഫിന് തര്‍ക്കങ്ങളുണ്ടായിരുന്നു എന്നതാണ് ഇത്തരമൊരു നീക്കത്തിന് കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
Discussion about this post