തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആവശ്യമായ തിരുത്തുകള്‍ വരുത്തും. ഈ ജനവിധി അംഗീകരിക്കുന്നു. സാഹരചര്യങ്ങളെക്കുറിച്ച് പരിശോധിച്ച് പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിലുള്ള പോരായ്മകള്‍ അറിയാനുള്ള സാഹചര്യമാണ് ജനവിധി. ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കി യു.ഡി.എഫ് മുന്നോട്ട് പോകും. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. ഈ ജനവിധി ഉള്‍ക്കൊള്ളുന്നു. യു.ഡി.എഫിന്റെ അടിത്തറയ്ക്ക് കോട്ടമില്ല. ബി.ജെ.പിയുടെ വിജയം താല്‍ക്കാലികമാണ്- അദ്ദേഹം പറഞ്ഞു.
തികഞ്ഞ ആത്മവിശ്വാസത്തോടു കൂടി ഒറ്റക്കെട്ടായി തന്ന യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേടിയത് താല്‍ക്കാലിക വിജയമെന്ന് സുധീരന്‍
യു.ഡി.എഫിന്റെ ജനകീയടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ പോലുള്ള സ്ഥലങ്ങളില്‍ യൂ.ഡി.എഫിന് കനത്ത പരാജയം സംഭവിച്ചിട്ടുണ്ട്. ഇവിടെ ബി.ജെ.പി നേടിയത് താല്‍ക്കാലിക വിജയം മാത്രമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഫലം പ്രതിഫലിക്കുമെന്ന് കരുതുന്നില്ല.
കോണ്‍ഗ്രസിന്റെ പരാജയം പാര്‍ട്ടി സമഗ്രമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ പരാജയം കനത്തതാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫിനുണ്ടായ പരാജയം വളരെ കനത്തതാണെന്നും അത് പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഭരണരംഗത്തെ പ്രശ്‌നങ്ങളും പാളിച്ചകളും പാര്‍ട്ടി പരിശോധിക്കും.
തൊലിപ്പുറത്തുള്ള ചികിത്സ മാത്രം മതിയാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post