മുംബൈ : വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്ന പാകിസ്താൻ സ്വദേശി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
22 കാരനായ മുഹമ്മദ് അമൻ അൻസാരിയെ ആണ് ഓൾഡ് പൂനെയിലെ കധക്കിൽ നിന്ന് പിടികൂടിയത്. 2015 മുതൽ ഇയാൾ ഇവിടെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അൻസാരി പാകിസ്താൻ പൗരനാണെന്നും അനധികൃതമായി നഗരത്തിൽ താമസിക്കുന്നുണ്ടെന്നും സ്‌പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പരിശോധനയിൽ വ്യാജ പാസ്‌പോർട്ടും പോലീസ് പിടിച്ചെടുത്തു. ഇത് ഉപയോഗിച്ച് ഇയാൾ ദുബായിലേക്ക് യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. നിരവധി വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post