ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മാപ്പപേക്ഷയുമായി ബൈക്ക് മോഷ്ടാവ്.ക്രമിനലുകൾക്കെതിരെ മുഖ്യമന്ത്രി നടപടി ശക്തമാക്കാൻ പോലീസിന് നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് മാപ്പപേക്ഷയുമായി മോഷ്ടാവ് എത്തിയത്.
ബൈക്ക് മോഷ്ടാക്കളുടെ സംഘത്തിലെ അങ്കൂർ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ മൻസൂർപൂർ പോലീസ് സ്റ്റേഷനിൽ പ്ലക്കാർഡും പിടിച്ച് കീഴടങ്ങയത്.ഫോർഗിവ് മി യോഗി ജി’ എന്ന പ്ലക്കാർഡുമായി കുടുംബാഗങ്ങളുടെയും ഗ്രാമത്തലവന്റെയും അകമ്പടിയോടെയാണ് ഇയാൾ പോലീസ് സ്‌റ്റേഷനിലെത്തിയത്.
തെറ്റുകൾക്ക് ക്ഷമ ചോദിച്ച അങ്കൂർ, ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് അയച്ചിരിക്കുകയാണ്. കൊലപാതകശ്രമം (ഐപിസി സെക്ഷൻ 307), കവർച്ച (ഐപിസി സെക്ഷൻ 390) എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ തിരയുന്നയാളാണ്.












