ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയ ജെ.ഡി.യു സഖ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആശംസ. ഐതിഹാസിക ജയമെന്നാണ് അദ്ദേഹം മഹസഖ്യത്തിന്റെ വിജയത്തെ വിശേഷിപ്പിച്ചത്.
കെജ്രിവാള് ട്വിറ്ററിലൂടെയാണ് നിതീഷ കുമാറിന് ആശംസയറിയിച്ചത്. നിതീഷ് കുമാറിനെ പിന്തുണച്ച് കെജ്രിവാള് നേരത്തെ രംഗത്തെത്തിയിരുന്നു. നിതീഷ് കുമാറിന് വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജെ.ഡി.യു നേതാവ് നീതീഷ് കുമാറിനെയും ആര്.ജെ.ഡി നേതാവ് ലാലു പ്രസാദിനെയും ആശംസയറിയിച്ചു. ബി.ജെ.പിയുടേത് അസഹിഷ്ണുതയ്ക്കേറ്റ പരാജയമെന്നും അവര്‍ പറഞ്ഞു.
നിതീഷിനെ പ്രശംസിച്ച് ശിവസേനും രംഗത്തെത്തി. നിതീഷ് ഹീറോയെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത് പറഞ്ഞു. ഈ വിജയം രാജ്യത്തെ രാഷ്ട്രീയഭാവിയില്‍ വഴിത്തിരിവാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post