തിരുവനന്തപുരം: ഭരണത്തിന്റെ വിലയിരുത്തലും തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയ കാരണത്തില്‍പ്പെടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പിഴവ് പറ്റിയെന്നും സുധീരന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് സുധീരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. യു.ഡി.എഫിന്റെ ജനകീയ അടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നുവെന്നത് ഈ തിരഞ്ഞെടുപ്പ് വിധിയിലും പ്രകടമാണ്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടിവന്നു. ജനവിധി പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് പാര്‍ട്ടിക്ക് സംഭവിച്ച പാളിച്ചകള്‍ പരിശോധിക്കും. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ളവയില്‍വന്ന പോരായ്മകള്‍ കെ.പി.സി.സി. യോഗം സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post