കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണ സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേ സമയം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ നിര്‍ദേശം കിട്ടിയാല്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ രാഗേഷിന്റെ നിലപാട്.
വിമതരുമായി സഹകരിക്കില്ലെന്ന് സുധീരന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വ്യക്തമാക്കിയിരുന്നു. പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് കോണ്‍ഗ്രസ് വിമതന്റെ പിന്തുണ നിര്‍ണ്ണായകമായത്. ആകെയുള്ള 55 ഡിവിഷനുകളില്‍ 27 എണ്ണം വീതം ഇടത്-വലത് മുന്നണികള്‍ നേടി.
Discussion about this post