ഡല്‍ഹി: നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്്. . ഇരുവരും ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ലാലുവിന്റെ പ്രഖ്യാപനം.
എല്ലാ വിഭാഗത്തിലെ ജനങ്ങളും മഹാസഖ്യത്തെ പിന്തുണച്ചെന്നും ഇനി മോദി സര്‍ക്കാറിനെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ സ്ത്രീജനങ്ങളുടെ സ്വപ്‌നം സഫലമാക്കാന്‍ ശ്രമിക്കുമെന്നും ലാലു പറഞ്ഞു. പട്‌നയില്‍ നിതീഷും ലാലുവും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ലാലു ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി സഖ്യത്തെ പിന്തള്ളി വന്‍ ഭൂരിപക്ഷത്തിലാണ മഹാസഖ്യം അധികാരത്തില്‍ വരുന്നത്. നിതീഷ് കുമാറിന് ഹാട്രിക് വിജയമാണ്.
ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിശാല സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലേറുമ്പോള്‍ ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.
Discussion about this post