കോഴിക്കോട്: രാമനാട്ടുകരയിൽ വാഹനാപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം. ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി പി ഹുസൈനാണ് (32) മരിച്ചത്. ഉച്ചയ്ക്ക് 12.00 മണിയോടെയായിരുന്നു അപകടം.
ദേശീയപാത ബൈപ്പാസിൽ മെട്രോ ആശുപത്രിക്കും ലാൻഡ് മാർക്ക് ഫ്ലാറ്റിനും സമീപത്ത് വെച്ച് ഹുസൈൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബാലൻസ് തെറ്റി മറിഞ്ഞ് റോഡിലേക്ക് വീണു. ഈ സമയം പിന്നിൽ വന്ന കോൺക്രീറ്റ് മിക്സ്ചർ ലോറി തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ ഹുസൈൻ മരിച്ചു.
10 ദിവസം പ്രായമായ പേരിടാത്ത കുട്ടി ഉൾപ്പെടെ മൂന്ന് മക്കളുടെ പിതാവാണ് ഹുസൈൻ.
Discussion about this post