തിരുവനന്തപുരം: ഭരത് മുരളി നാടകോത്സവത്തിന് ഈ മാസം തുടക്കമാകും. മാർച്ച് 31 മുതലാണ് നാടകോത്സവം ആരംഭിക്കുക. കേരള സർവ്വകലാശാലയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.
കേരള സർവകലാശാല പാളയം സെനറ്റ് ക്യാമ്പസിലാണ് നാടകോത്സവം നടക്കുന്നത്. തിരഞ്ഞെടുത്ത എട്ട് നാടകങ്ങൾ ഇതിൽ അവതരിപ്പിക്കും. മൂന്ന് വേദികളിലാണ് നാടകങ്ങൾ അരങ്ങേറുക. ഇതോടൊപ്പം പുസ്തക മേളയും പ്രഭാഷണങ്ങളും ഉണ്ടാകും.
ഏപ്രിൽ 4 ന് ആണ് നാടക മേള സമാപിക്കുന്നത്. പരിപാടിയിൽ വിവിധ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Discussion about this post