ഭോപ്പാൽ: ഉജ്ജയിനി മഹാകലേശ്വർ പരിസരത്ത് ഹിന്ദു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ നനാഗ്ജിരി സ്വദേശി ഖുറേഷിയെ ബജ്രംഗ്ദൾ പ്രവർത്തകർ പിടികൂടി. പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മഹേഷ് പർമാർ എന്ന പേരിൽ ആയിരുന്നു ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയമായി. ക്ഷേത്രത്തിൽവച്ച് താലി ചാർത്താമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ ഇവിടേയ്ക്ക് എത്തിച്ചത്. എന്നാൽ ക്ഷേത്ര സമീപത്തെ പൊന്തക്കാടിനുള്ളിൽവച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ഇത് ക്ഷേത്രത്തിൽ എത്തിയ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ വിവരം ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. സംഘമായി എത്തിയ പ്രവർത്തകർ ഇരുവരെയും പിടികൂടി. ഹിന്ദുവാണെന്ന് ആയിരുന്നു ആദ്യം ഖുറേഷി പറഞ്ഞിരുന്നത്. എന്നാൽ വിശദമായി ചോദ്യം ചെയ്തപ്പോൾ മുസ്ലീം ആണെന്ന് സമ്മതിക്കുകയായിരുന്നു.
ഇതിന് ശേഷം പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചു വരുത്തി കുട്ടിയെ അവർക്കൊപ്പം വിട്ടു. ഖുറേഷിയ്‌ക്കെതിരെ പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം എന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post