Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ വിജയകരമായി മാറ്റിവച്ച് കിംസ് ഹെൽത്ത്; ശസ്ത്രക്രിയ നടത്തിയത് 29 കാരനായ മലപ്പുറം സ്വദേശിക്ക്

by Brave India Desk
Mar 21, 2023, 02:23 pm IST
in Kerala, Health
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ വിജയകരമായി മാറ്റിവച്ച് തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ആശുപത്രി. മലപ്പുറം സ്വദേശിയായ 29 കാരനാണ് അപൂർവ്വമായ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

കരളിന്റെ പ്രവർത്തനം ഏകദേശം പൂർണമായും നിലച്ച രോഗിക്ക് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ പിതാവ് കരൾ ദാതാവാകുവാൻ മുന്നോട്ട് വന്നെങ്കിലും പരിശോധനയിൽ ഇദ്ദേഹത്തിനും കരൾ രോഗമുണ്ടെന്ന് കണ്ടെത്തി. ഒരേ രക്തഗ്രൂപ്പിലുള്ള മറ്റൊരു ദാതാവിനെ കണ്ടെത്താൻ സമയമെടുക്കുമെന്ന സാഹചര്യത്തിലാണ് രോഗിയുടെ ഭാര്യ കരൾ ദാനം ചെയ്യാൻ സന്നദ്ധമായത്. എന്നാൽ ഇവരുടെ രക്തഗ്രൂപ്പ് (എ ഗ്രൂപ്പ്) രോഗിക്ക് അനുയോജ്യമല്ലായിരുന്നു

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

പക്ഷെ രോഗിയുടെ ജീവൻ രക്ഷിക്കാൻ മറ്റ് വഴികളില്ലാതിരുന്ന മെഡിക്കൽ സംഘം ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. അവയവമാറ്റത്തിന് ശേഷം, ആദ്യ രണ്ടാഴ്ച രോഗിയുടെ രക്തത്തിലെ ആന്റിബോഡിയും കരളിന്റെ പ്രവർത്തനവും സൂക്ഷ്മമായി നിരീക്ഷിച്ചതായി ഡോക്ടർമാർ പറഞ്ഞു.

യോജ്യമല്ലാത്ത കരൾ സ്വീകരിക്കുന്നതിനാൽ ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുമ്പ് ഒരു പ്രത്യേക കുത്തിവയ്പ്പ് നൽകി, തുടർന്ന് മാറ്റിവയ്ക്കപ്പെട്ട അവയവം സ്വീകരിക്കുന്നതിന് ആന്റിബോഡികൾ നീക്കം ചെയ്യുന്നതിനായി പ്ലാസ്മാഫെറെസിസും രോഗിയിൽ നടത്തി. നിരവധി സങ്കീർണ്ണതകൾ നിറഞ്ഞ കേസായിരുന്നത് കൊണ്ട് സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്ന് ഹെപ്പറ്റോബിലിയറി, പാൻക്രിയാസ്, കരൾ മാറ്റിവയ്ക്കൽ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി ടി.യു പറഞ്ഞു. നിരീക്ഷണത്തിന് ശേഷം ആശുപത്രി വിട്ട രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെപ്പറ്റോബിലിയറി, പാൻക്രിയാസ്, കരൾ മാറ്റിവയ്ക്കൽ വിഭാഗത്തിലെ കൺസൾട്ടന്റുമാരായ ഡോ. ഷിറാസ് റാത്തർ, ഡോ. ശ്രീജിത്ത് എസ്, ഡോ. വർഗിസ് യെൽദോ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ, ട്രാൻസ്പ്‌ളാന്റ് ഡയറക്ടറും നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രവീൺ മുരളീധരൻ, നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സതീഷ് ബാലൻ എന്നിവരുടെ കൂട്ടായപ്രവർത്തനത്തിലൂടെയാണ് 14 മണിക്കൂറിലധികം നീണ്ടുനിന്ന സങ്കീർണ്ണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ചത്.

ഇമേജിംഗ് & ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കെ.എസ്, കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റുകളായ ഡോ. സാഹിൽ എൻ.എസ്, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. മധുസൂദനൻ ഇ.എസ് എന്നിവരും ട്രാൻസ്പ്ലാൻറിന്റെ ഭാഗമായിരുന്നു.

Tags: ഹെപ്പറ്റോബിലിയറിപാൻക്രിയാസ്കരൾ മാറ്റിവയ്ക്കൽകരൾ ദാനംതിരുവനന്തപുരം കിംസ്medical teamkims healthLiver transplant surgeryLiver transplant cross blood groupകിംസ് ഹെൽത്ത് ആശുപത്രിഡോ. ഷബീറലി ടി.യു
Share1
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies