തിരുവനന്തപുരം: മേജർ വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 24നാണ് അവധി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ പറയുന്നു.
മേജർ വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24ന് തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി. നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്തുകളിൽ അന്നേ ദിവസം അവധിയായിരിക്കും.
പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.












