തിരുവനന്തപുരം: ഹൈക്കോടതി വിധി വന്നതോടെ ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുമോയെന്ന ഭയം നീങ്ങിയെന്ന് ധനമന്ത്രി മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശ്. സാധാരണ ജനങ്ങള്‍ക്ക് കോടതിയില്‍ നിന്ന് മാത്രമെ സംരക്ഷണം ലഭിക്കൂവെന്നാണ് ഇതോടെ വ്യക്തമായത്. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നകാലത്തോളം അന്വേഷണം അട്ടിമറിക്കാന്‍ അദ്ദേഹം ശ്രമം നടത്തുമെന്ന് ബിജു രമേശ് ആരോപിച്ചു.
സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകനെ വരുത്തി അഴിമതിക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ് കപില്‍ സിബലിനെ വരുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും മന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കേസ് അട്ടമറിക്കാന്‍ ശ്രമിക്കുന്നതിനുവേണ്ടി ആയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ മാണിക്ക് ജയിലില്‍ പോകേണ്ടിവരും- ബിജു രമേശ് പറഞ്ഞു.
കടുത്ത സമ്മര്‍ദ്ദങ്ങളും ഭീഷണിയും ഉണ്ടായിട്ടും ആരോപണത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞെന്ന് പറഞ്ഞ ബിജു രമേശ് മാധ്യമങ്ങളും സാധാരണ ജനങ്ങളുമാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും ജീവനുപോലും ഭീഷണിയുണ്ടായെന്നും പറഞ്ഞു. തന്നെ ഉന്മൂലനം ചെയ്യുമെന്നും തന്റെ അടിത്തറ തകര്‍ക്കുമെന്നും ഉന്നതര്‍ ഭീഷണി മുഴക്കിയെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post