തിരുവനന്തപുരം: ഹൃദ്രോഗിയായ മൂന്നരവയസ്സുകാരനെ ഉപ്രദവിച്ച് അങ്കണവാടി ആയ. അടിച്ചും നുള്ളിയും ആയ കുട്ടിയെ പരിക്കേൽപ്പിച്ചതായി രക്ഷിതാക്കൾ പൊഴിയൂർ പോലീസിൽ പരാതി നൽകി. പാറശ്ശാല കാരോട് ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിലാണ് സംഭവം.
പരാതിയിൽ അങ്കണവാടി ആയ സിന്ധുവിന്റെ പേരിൽ പൊഴിയൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയ്ക്ക് ആണ് സംഭവം. കുട്ടിയെ കൂട്ടാൻ അമ്മ അങ്കണവാടിയിൽ എത്തിയപ്പോൾ കുട്ടി കരഞ്ഞ് അവശനിലയിലായിരുന്നു. കാര്യം തിരക്കിയപ്പോൾ കുട്ടിക്ക് ജലദോഷം ഉണ്ടെന്നും അതിനാൽ ആണ് കുട്ടി കരയുന്നത് എന്നും ആയ പറഞ്ഞു.
വീട്ടിൽ എത്തി കുട്ടിയുടെ വസ്ത്രം മാറുന്ന സമയം അണ് കാലുകളിൽ ഉൾപ്പടെ അടിയും നുള്ളും കൊണ്ടുണ്ടായ പാടുകൾ കാണുന്നത്. ഇതോടെ രക്ഷിതാക്കൾ വിവരം തിരക്കിയപ്പോൾ ആണ് കുട്ടി ആയയുടെ വെളിപ്പെടുത്തുന്നത്.ഇതോടെ പരാതി നൽകുകയായിരുന്നു.
Discussion about this post