ടെഹ്റാൻ; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ യുഎസ് സെനറ്റർ നടത്തിയ പരാമർശം വിവാദത്തിൽ. ഫ്‌ളോറിഡ സെനറ്ററായ റിക്ക് സ്‌കോട്ട് ആണ് വിവാദ പരാമർശം നടത്തിയത്. റെയ്‌സിയെ ആരും സ്‌നേഹിച്ചിട്ടില്ലെന്നും അയാളെ ആരും മിസ് ചെയ്യില്ലെന്നുമായിരുന്നു പരാമർശം. യുഎസ് സഖ്യ കക്ഷികൾ ഉൾപ്പെടെയുള്ള വിദേശ ഉദ്യോഗസ്ഥർ റെയ്‌സിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുമ്പോഴാണ് ഇറാൻ പ്രസിഡന്റിനെ ആക്ഷേപിക്കുന്ന തരത്തിൽ സെനറ്റ് അംഗം പ്രസ്താവന നടത്തിയത്.
റെയ്‌സി മരിച്ചാൽ, ലോകം കൂടുതൽ സുരക്ഷിതവും സമാധാനവുമായ സ്ഥലമാകും. ആ ദുഷ്ടൻ സ്വേച്ഛാധിപതിയും തീവ്രവാദിയുമായിരുന്നു. അവനെ ആരും സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിരുന്നില്ല. അവനെ ആരും മിസ് ചെയ്യില്ല. അദ്ദേഹം മരിച്ചു കഴിഞാൽ കൊലപാതകികളായ ഏകാധിപതികളിൽ നിന്ന് ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ രാജ്യത്തെ തിരിച്ചുപിടിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സെനറ്റ് അംഗത്തിന്റെ പരാമർശം.
If Raisi is dead, the world is now a safer & better place.
That evil man was a tyrant & terrorist. He was not loved or respected & he will be missed by no one. If he’s gone, I truly hope the Iranian people have the chance to take their country back from murderous dictators.
— Rick Scott (@SenRickScott) May 19, 2024
അതേസമയം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും സൂചനയുണ്ട്. അപകട സ്ഥലത്തേക്ക് 73 രക്ഷാപ്രവർത്തകരെ അയച്ചതായി റെഡ് ക്രസന്റ് അറിയിച്ചു. മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുകയാണ്. അണക്കെട്ട് ഉദ്ഘാടനത്തിനായാണ് ഇറാൻ പ്രസിഡന്റ് അസർബൈജാനിലെത്തിയത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അൽയേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.
Discussion about this post