കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കോട്ടയം സ്വദേശിനിയായ യുവതിയെ കോഴിക്കോട് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പി്ച സംഭവത്തിൽ സീരിയൽ നടിയെ വീണ്ടും ചോദ്യം ചെയ്യും. നടി മുൻപ് നൽകിയ മൊഴി വിശ്വസനീയമല്ലെന്ന് പോലീസ് പറഞ്ഞു. ശുചിമുറിയിൽ ഒളിച്ചില്ലായിരുന്നുവെങ്കിൽ തന്നേയും അവർ പീഡിപ്പിക്കുമായിരുന്നു എന്നാണ് നടിയുടെ മൊഴി നൽകിയത്.
ഈ മാസം നാലാം തിയതിയാണ് കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ്പറമ്പിലെ ഒരു ഫ്‌ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
യുവതിയെ കോഴിക്കോടേക്ക് എത്തിക്കുന്നത് ഈ സീരിയൽ നടിയാണ്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കെന്ന പേരിലാണ് ഇവരെ കോഴിക്കോടേക്ക് എത്തിക്കുന്നത്. ഫ്‌ളാറ്റിൽ എത്തുന്നത് വരെ സീരിയൽ നടി ഈ യുവതിയോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് ഇവരെ അവിടെ നിന്ന് കാണാതാവുകയായിരുന്നെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യുവാക്കളുടെ ലക്ഷ്യമറിയാതെയാണ് താൻ യുവതിയെ ഫ്‌ളാറ്റിൽ എത്തിച്ചതെന്നും നടി പോലീസിനോട് പറഞ്ഞു.
Discussion about this post