ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെ 2.16 ഓടെയായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 ആണ് തീവ്രത രേഖപ്പെടുത്തിയത്.
ഭൂമിക്കടിയിൽ 8 കിലോ മീറ്റർ താഴ്ച്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളായിരുന്നു അന്ന് പാകിസ്താനിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ജമ്മു കശ്മീരിലും അനുഭവപ്പെട്ടത്. ഭൂചലനത്തിൽ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി ആൾനാശവും നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.
Discussion about this post