കണ്ണൂർ : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തതിൽ പ്രതി ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മുരളീധരനാണ് ആത്മഹത്യ ചെയ്തത്. കൂത്തുപറമ്പ് സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു മുരളീധരൻ.
കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. നാന്നൂറോളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. ടെലിഗ്രാമിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെയും ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു.
പാേലീസ് കേസെടുത്തതോടെ ഇയാളെ പുറത്താക്കിക്കൊണ്ട് പാർട്ടി തലയൂരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post