ഷാർജ: അഫ്ഗാനിസ്ഥാനെതിരായ ദയനീയ പ്രകടനത്തിൽ രോഷാകുലനായി പാകിസ്താൻ താരത്തെ പരിഹസിക്കുന്ന ആരാധകന്റെ വീഡിയോ വൈറലാകുന്നു. പാക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അസം ഖാനെയാണ് ആരാധകൻ ബോഡി ഷെയിമിംഗ് ചെയ്യുന്നത്. ഇതിന്റെ വീഡിയോ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടതോടെ, ആരാധകൻ പറഞ്ഞത് എന്താണ് എന്നത് ഊഹിച്ച് എഴുതിക്കൊണ്ടുള്ള അടിക്കുറിപ്പ് മത്സരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലും നിറയുകയാണ്.
‘തീറ്റയിലുള്ള ആവേശം ഗ്രൗണ്ടിൽ കാണിക്കൂ‘ എന്നാണ് ആരാധകൻ പറയുന്നത് എന്നാണ് ഭൂരിപക്ഷം പേരും പരിഹാസരൂപേണ അഭിപ്രായപ്പെടുന്നത്. അസം ഖാന്റെ ശരീരഭാഷയെയാണ് ആരാധകൻ പരിഹസിക്കുന്നത് എന്നത് അയാളുടെ ആംഗ്യങ്ങളിൽ നിന്നും വ്യക്തമാണ്. മോശം പ്രകടനത്തിന്റെ പേരിലായാലും ഒരാളെ ശാരീരികമായി അധിക്ഷേപിക്കുന്നത് ശരിയല്ല എന്ന വാദവുമായും നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.
https://twitter.com/MAhmad9253/status/1640040581421318146?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1640040581421318146%7Ctwgr%5Efd44161cfb1ae7b3068ee8da64f97a558cad5e78%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fsports%2Fcricket%2Fwatch-disappointed-fan-mocks-body-shames-azam-khan-on-camera-during-2nd-pak-afg-t20i-match-article-99028954
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20യിലും ദയനീയമായി പരാജയപ്പെട്ടതോടെ, പാകിസ്താന് പരമ്പര നഷ്ടമായിരിക്കുകയാണ്. രണ്ട് മത്സരങ്ങളിലും മോശം പ്രകടനമായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അസം ഖാന്റേത്. ആദ്യ മത്സരത്തിൽ രണ്ട് പന്തുകൾ നേരിട്ട് റണ്ണൊന്നും എടുക്കാതെയാണ് അസം ഖാൻ പുറത്തായത്. അഫ്ഗാൻ സ്പിന്നർ മുജീബ് ഉർ റഹ്മാന്റെ പന്തിൽ ഗുൽബദീൻ നയീബ് ക്യാച്ചെടുത്ത് അസം ഖാനെ പുറത്താക്കുകയായിരുന്നു.
രണ്ടാം മത്സരത്തിൽ നാല് പന്തുകൾ നേരിട്ട അസം ഖാൻ ഒരു റൺ മാത്രമെടുത്താണ് പുറത്തായത്. അഫ്ഗാൻ ക്യാപ്ടൻ റാഷിദ് ഖാന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം. ഇതോടെയാണ് നിരാശനായ ആരാധകൻ അതിരുവിട്ട പരിഹാസവുമായി രംഗത്ത് വന്നത്.
Discussion about this post