ഭുവനേശ്വർ: ഒഡീഷ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷയിൽ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് ആലു പറാത്ത തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി തർക്കമുണ്ടായിരുന്നുവെന്ന് അമ്മ പോലീസിനോട് അറിയിച്ചു. രാത്രി എട്ട് മണിക്ക് ഭക്ഷണം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയ്യാറാക്കാം എന്നായിരുന്നു രുചിസ്മിതയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായെന്നാണ് വിവരം. പിന്നാലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
രുചിസ്മിത നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നാണ് അമ്മയുടെ ആരോപണം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമകളിലും നിരവധി സ്റ്റേജ് ഷോകളിലും ഇവർ പങ്കെടുത്തിട്ടുണ്ട്.
Discussion about this post