ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്ക് മുന്നറിയിപ്പുമായി സൗത്ത് സെൻട്രൽ റെയിൽവേ. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് പോലെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും, അല്ലാത്ത പക്ഷം കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്.
തെലങ്കാനയിൽ വിവിധ സ്ഥലങ്ങളിൽ വച്ച് വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് സൗത്ത് സെൻട്രൽ റെയിൽവേ ഇത്തരമൊരു അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കാസിപേട്ട്, ഖമ്മം, കാസിപേട്ട്, ബോംഗിർ, ഏലൂർ, രാജമുദ്രി തുടങ്ങിയ പല ഇടങ്ങളിൽ വച്ചും വ്യാപകമായ രീതിയിൽ ട്രെയിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. ഈ വർഷം മാത്രം ഒമ്പത് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഉദ്ഘാടന ദിവസം പോലും പലയിടങ്ങളിൽ വച്ചും സാമൂഹിക വിരുദ്ധർ വന്ദേഭാരതിന് നേരെ കല്ലേറ് നടത്തിയിരുന്നു. തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെല്ലാം ട്രെയിൻ ആക്രമിക്കപ്പെട്ടു. ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും കുറ്റക്കാർക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 153 പ്രകാരം 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കർശന നടപടി സ്വീകരിക്കുമെന്നും സൗത്ത് സെൻട്രൽ റെയിൽവേയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
കല്ലേറ് നടത്തിയതിന് 39 പേരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കല്ലേറ് തടയുന്നതിനായി പലയിടങ്ങളിലും കൂടുതൽ ജീവനക്കാരേയും വിന്യസിച്ചിട്ടുണ്ട്. ബോധവത്കരണ ക്ലാസുകളും ആർപിഎഫിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. ഇതിന് പുറമെ ട്രാക്കുകൾക്ക് സമീപമുള്ള ഗ്രാമങ്ങളിലെ സർപഞ്ചുകളുമായി ബന്ധപ്പെട്ട് നിരവധി നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് എസ്സിആർ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സിഎച്ച് രാകേഷ് പറഞ്ഞു.
അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും; വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്ന സാമൂഹിക വിരുദ്ധർക്ക് മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post