Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേന്ദ്രത്തിന്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് 120 കോടിയുടെ അഴിമതി നടന്നുവെന്ന് കെ.സുരേന്ദ്രൻ; വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മുന്നറിയിപ്പ്

by Brave India Desk
Mar 29, 2023, 01:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: 2024ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിലാണ് 120 കോടിയുടെ അഴിമതി നടന്നതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ. കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടക്കുന്നതെന്നത് ഗൗരവതരമാണ്.

ജൽജീവൻ മിഷന് വേണ്ടി കഴിഞ്ഞ വർഷം 900 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. എന്നാൽ സംസ്ഥാനം വിഹിതം അനുവദിച്ചില്ലെന്ന് മാത്രമല്ല അതിൽ നിന്നും അടിച്ചു മാറ്റുകയും ചെയ്യുകയാണ്. മറ്റു സംസ്ഥാനങ്ങൾ ജൽജീവൻ മിഷന്റെ നേട്ടങ്ങൾ കൈവരിക്കുമ്പോൾ കേരളത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അഴിമതി നടത്തുകയാണ്. മലപ്പുറത്തുള്ള കരാറുകാരന് കരാർ ലഭിക്കാൻ വേണ്ടി മാനദണ്ഡങ്ങൾ മാറ്റുകയായിരുന്നു. മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയർ നൽകിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ കരാർ പിടിച്ചത്. ഫ്‌ളാറ്റ് ബോട്ടം അപ് വേഡ് ഫ്‌ളോ സ്ലഡ്ജ് ബ്ലാങ്കന്റ് ടെക്‌നോളജി ഉപയോഗിച്ച് പൊന്നാനിയിൽ പ്ലാന്റ് ചെയ്തുവെന്നാണ് ഇയാൾ സർട്ടിഫിക്കറ്റിൽ പറയുന്നതെങ്കിലും അങ്ങനൊരു ടെക്‌നോളജിയിൽ വർക്ക് നടന്നിട്ടില്ലെന്ന് കോഴിക്കോട് ചീഫ് എഞ്ചിനീയർ കണ്ടെത്തി. എന്നാൽ അവരെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും മലപ്പുറം സൂപ്രണ്ടിനെ കോഴിക്കോട്ടെത്തിക്കുകയും ചെയ്യുകയാണ് സർക്കാർ ചെയ്തത്.

Stories you may like

ഭരണത്തിൽ ഒൻപത് വർഷം: കേരളത്തെ ചേർത്തുപിടിച്ച് മോദിസർക്കാർ; കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനപദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ രീതി; കെ സുരേന്ദ്രൻ

അത്തരം അഞ്ചാംപത്തികളെയൊന്നും വിളിച്ചിട്ടില്ല സഖാവേ!; മാദ്ധ്യമപ്രവർത്തകർക്കായി ബിജെപി ഒരുക്കിയ സൗഹൃദ സംഗമത്തെ പരിഹസിച്ച് പിവി അൻവർ; ചുട്ട മറുപടിയുമായി കെ സുരേന്ദ്രൻ

ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 559 കോടിയുടെ പദ്ധതിക്ക് 10% തുക ഉയർത്തി 614 കോടിയ്ക്ക് ക്വോട്ട് ചെയ്യിപ്പിച്ചു. ഇതിൽ കോടികളുടെ ഇടപാടാണ് നടന്നത്. ഇപ്പോൾ കരാറു കിട്ടിയിട്ടുള്ള മിഡ്‌ലാൻഡ് കമ്പനിയെ നേരത്തെ കിഫ്ബി പദ്ധതിയിൽ തിരിമറി നടത്തിയതിന് പിടികൂടിയിരുന്നു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥരുടേയും കേന്ദ്രമന്ത്രിയുടേയും ശ്രദ്ധയിൽ ഈ കാര്യങ്ങൾ കൊണ്ടുവരുകയും നിയമനടപടി കൈക്കൊള്ളുകയും ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ദേശീയപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ എത്ര തുക നൽകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണം. കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന റോഡിന്റെ പടം ഫ്‌ളക്‌സടിച്ച് സ്വന്തം പടം വെക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസ്. ദേശീയപാത വികസനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിന് 25 ശതമാനം വഹിക്കാമെന്ന് ആദ്യം പറഞ്ഞിരുന്ന സംസ്ഥാനം പിന്നീട് അതിൽ നിന്നും പിൻമാറുകയായിരുന്നു. ഒരു വാക്ക് പറഞ്ഞിട്ട് അതിൽ നിന്നും പിൻമാറുന്നത് മാന്യതയല്ല. ഈ കാര്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി പാർലമെന്റിൽ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയോ റിയാസോ പ്രതികരിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്രസ്താവനയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്‌മെന്റ് മാത്രമാണത്. അത് ഒരു വ്യക്തിയേയും ഉദ്ദേശിച്ചല്ല. വിഡി സതീശന് സിപിഎമ്മുമായി അടുക്കാനുള്ള ഒരു വഴിമാത്രമാണിത്. റിയാസിന്റേത് വിവാഹം അല്ല അത് വ്യഭിചാരം ആണെന്ന് മുസ്ലിം ലീഗ് നേതാവ് പറഞ്ഞപ്പോ ഒരു സിപിഎം നേതാവും കേസ് കൊടുത്തില്ല.

എ.വിജയരാഘവൻ രമ്യ ഹരിദാസ് -കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെ പറ്റി അശ്ശീലംപറഞ്ഞപ്പോൾ വിഡി സതീശൻ ഉൾപ്പെടെയുള്ള ഒരു കോൺഗ്രസ് നേതാവും മിണ്ടിയില്ല. ജി.സുധാകരൻ ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോൾ ഒരു കേസും എടുത്തില്ല. എംഎം മണിയുടെയും വിഎസിന്റെയും പ്രസ്താവനകൾക്കെതിരെയും കേസെടുത്തില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: k.surendranjal jeevan mission
ShareTweetSendShare

Discussion about this post

Latest stories from this section

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

Next Post

ട്രക്കിന് മുകളിൽ കയറി സൗജന്യ ഗോതമ്പിനായി അടികൂടി ജനങ്ങൾ; പാകിസ്താനിൽ പ്രതിസന്ധി രൂക്ഷമാകുന്നു

Latest News

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies