ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷയുമായി പൾസർ സുനി സുപ്രീം കോടതിയിൽ. കേസിലെ വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഹൈക്കോടതി ജാമ്യം തള്ളിയതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ പ്രതിയായ ദിലീപ് താരപരിവേഷമുള്ള വ്യക്തിയാണ്. അതിനാൽ വിചാരണ കാലങ്ങളോളം നീണ്ടുപോകുകയാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പൾസർ സുനി വ്യക്തമാക്കി.
കേസിന്റെ വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പൾസർ സുനി ചൂണ്ടിക്കാട്ടി.
Discussion about this post