Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കുമോ? വാലറ്റ് ഉപയോഗിക്കുന്നവരെ ഇതെങ്ങനെ ബാധിക്കും?; എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ

by Brave India Desk
Mar 30, 2023, 10:09 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്നും ജനങ്ങൾക്കിടയിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് കൂടാതെ ഇത്തരം ഇടപാടുകൾക്ക് കൂടുതൽ ചാർജ് ഈടാക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങളും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. ഏപ്രിൽ 1 മുതൽ 1.1% അധിക ചാർജ് എന്ന് പറഞ്ഞാണ് കേരളത്തിലെ മാദ്ധ്യമങ്ങളും, സോഷ്യൽ മീഡിയ സാമ്പത്തീക വിദഗ്ധരും വ്യാപകമായി പ്രചാരണം നടത്തുന്നത്. എന്നാൽ എല്ലാം സംശയങ്ങൾക്കും വ്യക്തത വരുത്തിക്കൊണ്ട് ജിതിൻ ജേക്കബ് എന്നയാൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

യുപിഐ വന്നതോടെ നികുതി വെട്ടിപ്പ് ഏറെക്കുറെ അസാധ്യമായ സാഹചര്യമാണ്. ക്യുആർ കോഡ് ഇല്ലെങ്കിൽ സാധനം വാങ്ങാൻ ആളുകൾ വരില്ല എന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യയിൽ എല്ലായിടത്തും ക്യു ആർ കോഡുകൾ ഉണ്ട്. രാജ്യം മുഴുവൻ ഇന്റർനെറ്റ് കണക്ഷൻ, വൈദ്യുതി എല്ലാം ഉള്ളത് കൊണ്ട് ഇടപാടുകൾ വളരെ എളുപ്പം നടക്കുന്നു. ഇന്ത്യയിലെ സമാന്തര സമ്പത് വ്യവസ്ഥ പൊളിച്ചതിൽ മുഖ്യപങ്ക് യുപിഐക്ക് ഉണ്ട്. അതിനാൽ ഇതിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് എന്ന് പോസ്റ്റിൽ പറയുന്നു.

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

എന്താണ് യുപിഐ പേയ്‌മെന്റ് എന്നും രാജ്യത്ത് ഇതിന്റെ ഉപയോഗം എത്രമാത്രം വർദ്ധിക്കുന്നുണ്ടെന്നും ഇത്തരം സാങ്കേതിക വിദ്യകൾ സാമ്പത്തിക ഇടപാടുകളെ എത്രമാത്രം സുതാര്യമാക്കുന്നുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

യുപിഐ ഇടപാട്: വ്യാപാര സ്ഥാപനങ്ങളിലും ഓൺലൈൻ സൈറ്റുകളിലും 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% അധിക ചാർജ് എന്ന് പറഞ്ഞ് കേരളത്തിലെ മാധ്യമങ്ങളും, സോഷ്യൽ മീഡിയ സാമ്പത്തീക വിദഗ്ധരും വ്യാപകമായി പ്രചാരണം നടത്തുകയാണ്.

എന്താണ് UPI?

The Unified Payments Interface (UPI) എന്നത് ലളിതമായി പറഞ്ഞാൽ, QR കോഡ് സ്‌കാൻ ചെയ്തുള്ള ഇടപാടുകൾ, ഫോൺ പേ, ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ… etc തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാട് ഇതെല്ലാം UPI വഴിയാണ് നടക്കുന്നത്. ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും UPI ഇടപാടുകൾ നടത്തുന്നു. ഇന്ത്യയിൽ ഒരു ദിവസം 36 കോടി സാമ്പത്തീക ഇടപാടുകൾ UPI വഴി നടക്കുന്നു എന്നാണ് RBI പറയുന്നത്. കഴിഞ്ഞ വർഷം ഒരു ദിവസം 24 കോടി ഇടപാട് ആയിരുന്നതാണ് ഒറ്റ വർഷം കൊണ്ട് ഇത്രയും കുതിപ്പ് നടത്തിയത്.
2021ൽ UPI വഴി 38 ബില്യൺ സാമ്പത്തീക ഇടപാടുകൾ നടന്നപ്പോൾ, 2022 ൽ അത് 74 ബില്ല്യൺ ആയി ഉയർന്നു. അപ്പോൾ UPI യുടെ ജനപ്രീതി എത്രത്തോളം ഉണ്ട് എന്ന് മനസിലായല്ലോ.
യു എ ഇ, സിങ്കപ്പൂർ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ UPI സേവനം ഉപയോഗിക്കുന്നു. വരും വർഷങ്ങളിൽ ഇത് ലോകം മുഴുവൻ വ്യാപിക്കും.

എന്തുകൊണ്ടാണ് UPI?

സാമ്പത്തീക ഇടപാടുകൾ ലളിതം, സുതാര്യം, ആരെയും ആശ്രയിക്കേണ്ട, ഇന്റർനെറ്റ് ഇല്ലാതെ പോലും UPI ഇടപാടുകൾ നടത്താം.
നേട്ടം ആർക്ക്? ഇന്ത്യൻ പൗരന്മാർക്കും, വ്യാപാരികൾക്കും, സർക്കാരിനും, വിവിധ ഏജൻസികൾക്കും.

ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ഇടപാട് നടത്താം. ബാങ്കിൽ പോകേണ്ട,ATM ൽ ക്യൂ നിൽക്കേണ്ട, ഇടപാടിന് ചാർജ് ഒന്നുമില്ല, സുരക്ഷിതം, ഏത് സമയത്തും ഉപയോഗിക്കാം.
വ്യാപാരികളെ സംബന്ധിച്ച് UPI വഴി പണം സ്വീകരിക്കുന്നത് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തുന്നു. ബാങ്ക് ഇടപാടുകൾ ലളിതം. ചാർജ് ഒന്നുമില്ല. എല്ലാം അക്കൗണ്ട് വഴി ആകുന്നത് കൊണ്ട് വായ്പ ഉൾപ്പെടെ ലഭിക്കുന്നതിനും ഗുണകരം.

സർക്കാരിന് നികുതി വരുമാനം കൃത്യമായി ലഭിക്കുന്നു. ജനം നൽകുന്ന പണം അക്കൗണ്ട് വഴി ആയത് കൊണ്ട് നികുതി വെട്ടിപ്പ്, കള്ളപ്പണ ഇടപാട് ഇവയൊക്കെ തടയാനും കഴിയുന്നു.
ഇപ്പോൾ UPI ഇടപാടിന് ചാർജ് ഈടാക്കാൻ പോകുന്നു എന്നത് വാസ്തവം ആണോ?
വാലറ്റ് ഉപയോഗിച്ച് 2000 രൂപയ്ക്ക് മുകളിൽ ഇടപാട് നടത്തിയാൽ 1.1% ചാർജ് ഈടാക്കും. ഈ ചാർജ് ഉപയോക്താക്കളല്ല, പകരം പണം സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളാണ് നൽകേണ്ടത്.

ഇവിടെയാണ് കേരളത്തിലെ മാധ്യമങ്ങൾ മനഃപൂർവം പരിഭ്രാന്തി പരത്തുന്നത്.
എന്താണ് വാലറ്റ് ഉപയോഗിച്ചുള്ള ഇടപാട്?
നമ്മൾ നമ്മുടെ പോക്കറ്റിൽ പേഴ്സിൽ പണം സൂക്ഷിച്ചിരിക്കുന്നത് പോലെ UPI അധിഷ്ഠിത ആപ്പുകളിൽ (ഫോൺ പേ, ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ etc…) പണം സൂക്ഷിച്ചു വെയ്ക്കുന്നു. എന്തിനാണ് അങ്ങനെ എന്ന് ചോദിച്ചാൽ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാതെ വാലറ്റിൽ ഉള്ള പണം മാത്രം ഉപയോഗിച്ച് ഇടപാട് നടത്താം. അപ്പോൾ വാലറ്റിൽ ഉള്ള പണത്തിനു മാത്രമേ നമുക്ക് റിസ്‌ക് ഉള്ളൂ. കൂടുതൽ സുരക്ഷിതം ആണ് എന്നാണ് പറയുന്നത്.

പക്ഷെ അങ്ങനെ വാലാറ്റിൽ പണം സൂക്ഷിക്കുന്നത് അപൂർവം ആളുകൾ മാത്രമാണ്. എല്ലാവരും UPI അവരവരുടെ ബാങ്ക് അക്കൗണ്ടുമായി ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. കാരണം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള UPI ഇടപാടുകൾ തികച്ചും സുരക്ഷിതമാണ്.
വാലറ്റിനു പകരം ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണമെടുക്കുന്ന യുപിഐ ഇടപാടുകൾക്ക് ചാർജ് ഇല്ല. അതുകൊണ്ട് ഭൂരിഭാഗം പേരെയും തീരുമാനം ബാധിക്കില്ല. രാജ്യത്ത് 99.9% യുപിഐ ഇടപാടുകളും ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ളവയാണ്. ഇവ പൂർണമായും ഇനിയും സൗജന്യമായിരിക്കുമെന്ന് എടുത്ത് പറഞ്ഞിട്ടുമുണ്ട്.

അപ്പോൾ ഈ ചാർജ് ആരെയാണ് ബാധിക്കുക?

ആരെയും ബാധിക്കില്ല. വാലറ്റിൽ പണം സൂക്ഷിക്കുന്ന അപൂർവം ആളുകൾ 2000 രൂപയ്ക്ക് മുകളിൽ ഇടപാട് നടത്തുമ്പോൾ ആണ് ചാർജ് വരിക. ചുരുക്കി പറഞ്ഞാൽ നിലവിൽ UPI ഇടപാട് സൗജന്യം തന്നെ ആയിരിക്കും.

പിന്നെ എന്തിനാണ് ഈ ബഹളം?

എങ്ങനെയും UPI വഴിയുള്ള സാമ്പത്തീക ഇടപാടുകൾ തകർക്കുക എന്നത് തന്നെയാണ് ലക്ഷ്യം. UPI വന്നതോടെ നികുതി വെട്ടിപ്പ് ഏറെക്കുറെ അസാധ്യമായി. QR കോഡ് ഇല്ലെങ്കിൽ സാധനം വാങ്ങാൻ ആളുകൾ വരില്ല എന്ന അവസ്ഥയാണ്ഇപ്പോൾ ഉള്ളത്.
ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും QR കോഡുകൾ ഉണ്ട്. രാജ്യം മുഴുവൻ ഇന്റർനെറ്റ് കണക്ഷൻ, വൈദ്യുതി എല്ലാം ഉള്ളത് കൊണ്ട് ഇടപാടുകൾ വളരെ എളുപ്പം നടക്കുന്നു.
ഇന്ത്യയിലെ സമാന്തര സമ്പത് വ്യവസ്ഥ പൊളിച്ചതിൽ മുഖ്യപങ്ക് UPI ക്ക് ഉണ്ട്.
അതുകൊണ്ട് UPI ഇല്ലാതാക്കാൻ ഉള്ള ശ്രമങ്ങൾ കുറെ കാലങ്ങളായി ഉണ്ട്. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചപ്പോൾ ഇന്ത്യയുടെ നികുതിവരുമാനം കുതിച്ചു കയറിയത് കണ്ടോ.. GST വരുമാനം ഓരോ മാസവും വർധിക്കുകയാണ്. ഇക്കാലയളവു വരെ ഒരു രൂപയുടെ നികുതി കൊടുക്കാതെ കോടികൾ വരുമാനം ഉണ്ടാക്കിയവർക്ക് ഇപ്പോൾ നികുതി കൊടുക്കേണ്ടി വരുന്നു. അതാണ് അവരുടെ ആശങ്ക.

UPI ഇടപാട് മുഴുവൻ തട്ടിപ്പാണ് അതുകൊണ്ട് ഉപയോഗിക്കരുത് എന്ന് കുറെ കാലം പ്രചരണം നടത്തി. പക്ഷെ ജനം ആ പ്രചരണം തള്ളി. ഓരോ മാസവും UPI വഴി ഇടപാട് കൂടുന്നു, UPI ഇല്ലെങ്കിൽ കച്ചവടം നടക്കില്ല എന്ന അവസ്ഥയിൽ ആയി കാര്യങ്ങൾ.
UPI ഒന്നും ഉപയോഗിക്കരുത്, പാനും – ആധാറും ലിങ്ക് ചെയ്യരുത്, ആധാർ വേണ്ട എന്നൊക്കെ പറഞ്ഞു നടക്കുന്ന കുറെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ ഉണ്ട് നമ്മുടെ നാട്ടിൽ. ഇവനൊക്കെ പറയുന്നത് കേട്ട് കുറെ അണികൾ അതുപോലെ ചെയ്യും, അതേസമയം ബുദ്ധിജീവി ആദ്യം തന്നെ ഇതെല്ലാം ചെയ്തിട്ടുണ്ടാകും.

യഥാർത്ഥത്തിൽ UPI കൂടുതൽ മേഖലകളിലേക്ക് കടക്കുകയാണ്. ഇന്ത്യയിൽ ഇനി സാമാന്തര സമ്പത് വ്യവസ്ഥയും, നികുതി വെട്ടിപ്പും കൊണ്ടുവരാം എന്ന മോഹം വേണ്ട.. UPI ഒക്കെ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

ഇന്ത്യൻ പൗരന്മാർ എന്ത് ചെയ്യണം?

നമ്മൾ നടത്തുന്ന ഓരോ സാമ്പത്തീക ഇടപാടും, അത് ചെറുതോ വലുതോ ആകട്ടെ, ഡിജിറ്റൽ ആയി തന്നെ ചെയ്യുക. ക്യാഷ് ഇടപാടുകൾ കഴിയുന്നതും ചെയ്യാതിരിക്കുക. വലിയ രീതിയിൽ നികുതി വെട്ടിപ്പ് തടയാൻ അതുവഴി കഴിയും. അങ്ങനെ ചെയ്യുന്നതും ഒരു രാഷ്ട്ര സേവനം തന്നെയാണ്.

ഇനി UPI ക്കെതിരെ ബഹളം വെയ്ക്കുന്ന, അന്തംകമ്മികളോട്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഖജനാവിൽ ആണെങ്കിൽ പൂച്ച പെറ്റ് കിടക്കുന്നു. സർക്കാരിന് പണം കിട്ടണം എങ്കിൽ നികുതി വെട്ടിപ്പ് തടയണം. UPI ഉള്ളത് കൊണ്ടാണ് ഓരോ മാസവും കേരളത്തിന്റെ GST തുക കൂടുന്നത്. അതല്ല കേരളത്തിൽ മോഡിയുടെ UPI വേണ്ട എന്നാണെങ്കിൽ, ആര് മൂഞ്ചും എന്ന് ഓർത്താൽ മതി ??

കൂടുതൽ വിവരങ്ങൾ അറിയാം

Tags: QR codeUPI
Share7TweetSendShare

Latest stories from this section

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies