ഈ ചൂട് കാലത്ത് എങ്ങനെ ഉഷ്ണം മാറ്റും എന്ന ചിന്തയിലാണ് പലരും. ഫാനും എസിയും വാങ്ങിയും വീട് മുഴുവൻ കൂളാക്കിയും ചൂട് അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങിയാൻ ചൂട് സഹിച്ചേ മതിയാകൂ എന്ന അവസ്ഥയാണ്. ഇതിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചൻ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
തലയുടെ മുൻവശത്ത് ഫാനും പിൻവശത്ത് ഇത് പ്രവർത്തിക്കാനുള്ള സോളാർ പാനലും ഘടിപ്പിച്ച് നടക്കുന്ന വയോധികന്റ വീഡിയോയാണിത്. ഇത് അദ്ദേഹത്തിന് ചൂടിൽ നിന്നും താത്ക്കാലിക ശമനം നൽകുന്നുണ്ട്. ചൂട് വർദ്ധിക്കുന്തോറും ഫാനിൻെറ സ്പീഡും വർദ്ധിക്കും, ചൂട് കുറയുമ്പോൾ ഫാനിന്റെ സ്പീഡും താനെ കുറയും.
ഇന്ത്യ- സൃഷ്ടികളുടെ മാതാവ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്. ഭാരത് മാതാ കീ ജയ് എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരലാണ് എത്തയിരിക്കുന്നത്. സൗരോർജ്ജത്തിൽ നിന്നും തണുപ്പ് കണ്ടെത്തുന്ന വൃദ്ധന്റെ ബുദ്ധിയെയാണ് എല്ലാവരും പ്രശംസിക്കുന്നത്.
Discussion about this post