വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വിനായക ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. വിനായക വിഗ്രഹം അടിച്ചു തകർത്തു. ഗുണ്ടു ജില്ലയിലെ ഫിരാംഗിപുരം മണ്ഡലിലാണ് സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഫിരാംഗിപുരം മണ്ഡലിൽ മലയുടെ മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ഇവിടെ ആക്രമണം ഉണ്ടായത് . ചൊവ്വാഴ്ച രാവിലെ ക്ഷേത്രം വൃത്തിയാക്കി വിളക്ക് വയ്ക്കാൻ എത്തിയതായിരുന്നു പ്രദേശത്തെ ഹിന്ദു വിശ്വാസികൾ. അപ്പോഴാണ് ക്ഷേത്രത്തിൽ ആക്രമണം ഉണ്ടായ വിവരം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. മോഷണശ്രമമാണ് ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. എന്നാൽ മതതീവ്രവാദികൾ കരുതി കൂട്ടി ചെയ്തതാണെന്ന് വിശ്വാസികൾ ആരോപിച്ചു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.









