പൂനെ: പൂനെയിലെ 130 വർഷത്തിലധികം പഴക്കമുള്ള ഗണപതി ക്ഷേത്രം ഉത്സവത്തിനായി അലങ്കരിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. 21,000 സൂര്യകാന്തി പൂക്കൾ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്. ശ്രീമന്ത് ദഗ്ദുഷേത്ത് ഹൽവായ് ഗണപതി ക്ഷേത്രത്തമാണ് ഉത്സവാഘോഷങ്ങൾക്കായി ഒരുങ്ങിയത്.
പ്ലേഗ് പകർച്ചവ്യാധി മൂലം ഏകമകനെ നഷ്ടപ്പെട്ടപ്പോൾ ശ്രീ ദഗ്ദുഷേത് ഹൽവായിയും ഭാര്യ ലക്ഷ്മിഭായിയും ചേർന്നാണ് ഗണപതി പ്രതിഷ്ഠ നടത്തിയത്. ഇത് കൊണ്ടാണ് ക്ഷേത്രത്തിന് ശ്രീമന്ത് ദഗ്ദുഷേത്ത് ഹൽവായ് ഗണപതി ക്ഷേത്രം എന്ന പേര് വന്നത്.പ്രതിവർഷം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ക്ഷേത്രം സന്ദർശിക്കുന്നത്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബാലഗംഗാധര തിലക് ബ്രീട്ടീഷ് ഭരണകാലത്ത് പൊതുയോഗങ്ങൾ വിലക്കുന്ന ഉത്തരവിനെ മറികടക്കുന്നതിനായി ക്ഷേത്രത്തിലെ ഉത്സവത്തെ ഉപയോഗിച്ചിരുന്നു. ക്ഷേത്രത്തിന്റെ ഭാഗമായ ട്രസ്റ്റ് നിരവധി അശരണരായ വൃദ്ധന്മാർക്കും പാവപ്പെട്ട കുട്ടികൾക്കും വനവാസികൾക്കുമാണ് താങ്ങാവുന്നത്.
Discussion about this post