ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തെക്കാൾ 13 ശതമാനം അധികമാണിത്. ഇന്നലെ 5335 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28,303 ആണ് സജീവ കേസുകളുടെ എണ്ണം..
14 മരണങ്ങളാണ് ഇന്നലെ കൊറോണ മൂലം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,30,943 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2334 പേർ വാക്സിൻ സ്വീകരിച്ചു. 3.39 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം കൊറോണ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗത്തിന് നേതൃത്വം നൽകും. തിങ്കളാഴ്ചത്തെ കൊറോണ മോക്ഡ്രിൽ ഉൾപ്പെടെ ചർച്ചയാകും.
Discussion about this post