ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിലേക്ക്, ഇന്ന് ഉച്ചയ്ക്ക് പാർട്ടി ആസ്ഥാനത്തുവച്ചു നടക്കുന്ന ചടങ്ങിൽ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് കിരൺ കുമാർ റെഡ്ഡി രാജിവച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുടെ അദ്ധ്യക്ഷതയിലാകും അദ്ദേഹം പാർട്ടിയിൽ ചേരുക. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം ഇരുവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് വിട്ടതിന് പിന്നാലെ തന്നെ കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഇപ്പോഴാണ്.
നേരത്തെ 2014 ലും നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് കിരൺ കുമാർ കോൺഗ്രസ് വിട്ടിരുന്നു. ഇതിന് പിന്നാലെ സജീവ രാഷ്ട്രീയം വിട്ട അദ്ദേഹം 2018 ൽ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചുവരികയായിരുന്നു. 2010 ൽ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി ജനങ്ങളുടെ ജനപ്രിയ നേതാവുകൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
Discussion about this post