മുംബൈ: മഹാരാഷ്ട്രയിൽ തീവണ്ടിയിൽവച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ 29 കാരനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു.
കഴിഞ്ഞ ദിവസം പൂനൈയിൽ നിന്നും മുംബൈയിലേക്കുള്ള സിംഗാദ് എക്‌സ്പ്രസിലായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കുട്ടിയുടെ വീഡിയോകൾ ഫോണിൽ പകർത്തുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയുമായിരുന്നു. ഉടനെ കുട്ടി ബഹളംവച്ചു. ഇതോടെ വീട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു.
പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് സ്‌റ്റേഷനിൽ എത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.









