Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

by Brave India Desk
Jul 11, 2026, 11:26 am IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

വെല്ലിങ്ടൺ : സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും ന്യൂസിലാന്റും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ന്യൂസിലാൻഡ് സന്ദർശനത്തിനിടെ ആണ് ചരിത്രപരമായ ഈ കരാറിൽ ഒപ്പുവെച്ചത്. സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ ചരിത്ര നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ന്യൂസിലാൻഡിന്റെ സാമ്പത്തിക തലസ്ഥാനമായ ഓക്ക്‌ലൻഡിൽ വെച്ച് അവിടുത്തെ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി നടത്തിയ ഉന്നതതല പ്രതിനിധി ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ന്യൂസിലാൻഡ് സന്ദർശനമാണിത് എന്നതിനാൽ, ഈ പര്യടനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് വലിയൊരു ഊർജ്ജവും പുതിയ ദിശാബോധവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വെറും ഒമ്പത് മാസം കൊണ്ട് ഇരുരാജ്യങ്ങളും ഒരുമിച്ച് നിന്ന് ഇത്രയും വേഗത്തിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാക്കിയത് ആഗോള ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണെന്നും ഇതിനായി മികച്ച നേതൃത്വം നൽകിയ ക്രിസ്റ്റഫർ ലക്സണോടും അദ്ദേഹത്തിന്റെ ടീമിനോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

​ഈ ചരിത്രപരമായ സന്ദർശനത്തിനിടയിൽ ഇന്ത്യയും ന്യൂസിലാൻഡും തങ്ങളുടെ നയതന്ത്ര ബന്ധത്തെ ഔദ്യോഗികമായി ‘തന്ത്രപ്രധാന പങ്കാളിത്തം’ എന്ന പുതിയ തലത്തിലേക്ക് ഉയർത്തിയതായി ഇരുനേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഹോളി ആഘോഷങ്ങളുടെ സമയത്ത് ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചപ്പോൾ ആരംഭിച്ച ചർച്ചകളാണ് ഇപ്പോൾ വലിയ നേട്ടത്തിലെത്തി നിൽക്കുന്നത്. ഈ പുതിയ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി ‘ഇന്ത്യ-ന്യൂസിലാൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്: റോഡ്മാപ്പ് 2030’ ഇരുരാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ വ്യാപാരം, കൃഷി, സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവ ശക്തമാക്കാനുള്ള കൃത്യമായ പദ്ധതികൾ ഈ റോഡ്മാപ്പിൽ ഉൾപ്പെടുന്നു. ഈ പുതിയ കരാറിന്റെയും വിപണി സാധ്യതകളുടെയും സഹായത്തോടെ 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 7 ബില്യൺ ന്യൂസിലാൻഡ് ഡോളറിൽ (ഏകദേശം 35,000 കോടി രൂപ) എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയിലും വികസന കുതിപ്പിലും പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളറിന്റെ വൻ നിക്ഷേപം നടത്താൻ ന്യൂസിലാൻഡ് ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത് കേവലം ഒരു സാമ്പത്തിക ഇടപാട് മാത്രമല്ലെന്നും ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളിയാകാനുള്ള ന്യൂസിലാൻഡിന്റെ വലിയ ആഗ്രഹത്തെയാണ് കാണിക്കുന്നതെന്നും ഓക്ക്‌ലൻഡിൽ നടന്ന ബിസിനസ്സ് ആൻഡ് സ്പോർട്സ് കോൺഫറൻസിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന ഇന്ത്യയും ന്യൂസിലാൻഡും സ്വാഭാവിക പങ്കാളികളാണെന്നും ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും സുരക്ഷയും നിലനിർത്താൻ രണ്ട് പ്രമുഖ സമുദ്ര രാഷ്ട്രങ്ങൾ എന്ന നിലയിലുള്ള ഇവരുടെ സഹകരണം ആഗോളതലത്തിൽ തന്നെ വലിയൊരു ചാലകശക്തിയായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags: India- New Zealand FTAModi New Zealand visitNarendra Modipm modi
Share
Tweet
Send
Share

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies